പതിവായി വെളുത്തുള്ളി കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയേണ്ടേ ...
നിരവധി ആരോഗ്യ ഗുണങ്ങള് അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. വിറ്റാമിന് സി, ബി6, കെ, ഫോളേറ്റ്, മാംഗനീസ്, സെലീനിയം, നാരുകള്, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്, പൊട്ടാസ്യം ഉള്പ്പെടെയുള്ള നിരവധി ആന്റി ഓക്സിഡന്റുകള് അടങ്ങിയതാണ് വെളുത്തുള്ളി. വിറ്റാമിന് സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ വെളുത്തുള്ളി പതിവായി രാവിലെ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന് സഹായിക്കും. വെളുത്തുള്ളിയിലെ അല്ലിസിൻ ഉയര്ന്ന രക്തസമ്മര്ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
രാവിലെ വെറുംവയറ്റില് വെളുത്തുള്ളി ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാനും സഹായിക്കും. വെളുത്തുള്ളിയിൽ സെലീനിയം, വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്സര് സാധ്യതയെ കുറയ്ക്കാന് സഹായിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങള് ഒഴിവാക്കാന് വെളുത്തുള്ളി ഡയറ്റില് ഉള്പ്പെടുത്തുന്നത് നല്ലതാണ്. വയറിലെ അണുബാധകള് ചെറുക്കുന്നതിനും ഗ്യാസ്, വയറു വീര്ത്തിരിക്കുക തുടങ്ങിയ പ്രശ്നങ്ങള്ക്കും വെളുത്തുള്ളി ഡയറ്റില് ഉള്പ്പെടുത്തുന്നത് നല്ലതാണ്.
Benefits of consuming garlic regularly